Mukkam

കാരശ്ശേരി ഗ്രാമപഞ്ചായത്ത് കോവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു

മുക്കം:കോവിഡ് പോസറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് തല കോവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. കാരശ്ശേരി സർവീസ്സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്യാമ്പിൽ 250 ഓളം ആളുകൾക്ക് വാക്സിനേഷൻ നൽകി.

കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത ടീച്ചർ, വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, ക്ഷേമ കാര്യ സാന്റിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, വികസന വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാന്ത ദേവി മൂത്തേടത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ ജിജിത സുരേഷ്. മെഡിക്കൽ ഓഫീസർ സജ്‌ന, വാർഡ് മെമ്പർമരായ കുഞ്ഞാലി മമ്പാട്ട്, ജംഷിദ്‌ ഒളകര, സുനിത രാജൻ, അഷറഫ് തച്ചാറമ്പത്ത് .ഷാഹിന ടീച്ചർ. രാഹുൽ ബ്രിഗേഡ്, വോപ്പാ സന്നദ്ധ സേന നോർത്ത് കാരശ്ശേരി, ആർ ആർ ടി വളണ്ടിയർമാർ, ആശ വർക്കർമാർ തുടങ്ങിയ വർ ക്യാമ്പിന് നേതൃത്വം നൽകി കോവിസ് വാക്സിനേഷൻ ക്യാമ്പ് ചൊവ്വാഴ്ച്ചയും കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും

Related Articles

Leave a Reply

Back to top button