Koodaranji

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കൂടരഞ്ഞി പഞ്ചായത്ത് ഭരണസമതി കാര്യക്ഷമമായി ഇടപെടണമെന്ന ആവിശ്യം ശക്തമാകുന്നു

കൂടരഞ്ഞി :കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കൂടരഞ്ഞി പഞ്ചായത്ത് ഭരണസമതിയുടെ ഭാഗത്തു നിന്നും ഉടൻ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.

രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ യാതൊരു വിധ പ്രതിരോധ നടപടികളും സ്വീകരിക്കാൻ ഭരണത്തിനു നേതൃത്വം നൽകുന്നവർ ഇതുവരേ തയാറായിട്ടില്ല എന്ന് മാത്രമല്ല വാക്സിൻ സ്വീകരിക്കാൻ കൂടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്നവർക്ക് ആവിശ്യമായ ഭൗതിക സാഹചര്യം ഒരുക്കുന്നതിൽ വൻ വീഴ്ച്ചയും ഭരണ സമിതിയുടെ ഭാഗത്തു നിന്നും ഉണ്ടായതായി മണ്ഡലം പ്രസിഡൻ്റ് ജോസ് മടപ്പിള്ളി ആരോപിച്ചു.

സ്ഥല സൗകര്യം കുറവായ കൂടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കോവിഡ് പരിശോധനയും വാക്സിൻ വിതരണവും നടത്തുന്നതിനാൽ സാമൂഹ്യ അകലം പൊലും പാലിക്കാനാവത്ത വിധം ആളുകൾ കൂട്ടം കൂടുന്ന അവസ്ഥയാണ് നിലവിലുള്ളത് പൊതുജനങ്ങളെ നിയന്ത്രിക്കാൻ സന്നദ്ധ പ്രവർത്തകരുടെയൊ മറ്റോ സേവനം ഇവിടെ ഇല്ലാത്തത് കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നു.

സമീപ പഞ്ചായത്തുകൾ ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ ആരംഭിച്ച് കഴിഞ്ഞപ്പോൾ കൂടരഞ്ഞിയിൽ അതിനുള്ള ഒരു നടപടിയും ഇതുവരേ സ്വീകരിച്ചിട്ടില്ലന്നും നേതാക്കൾ പറഞ്ഞു.

Related Articles

Leave a Reply

Back to top button