Kozhikode

പൂവാട്ടുപറമ്പ് പ്രദേശത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു. ലഹരിക്കെതിരെ പ്രവർത്തിച്ച പ്രവർത്തകനെ മർദിച്ചു

പൂവാട്ടുപറമ്പ്: പ്രദേശത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു. ലഹരിക്കെതിരെ പ്രവർത്തിച്ച പൊതു പ്രവർത്തകനെ ലഹരി മാഫിയ സംഘം മർദിച്ചു. തലക്ക് പരിക്കേറ്റ അഷ്‌കർ ചികിത്സയിൽ.

കുറച്ചുകാലങ്ങളായിപൂവാട്ടുപറമ്പ് പ്രദേശങ്ങളിൽ ലഹരിമാഫിയ പിടിമുറുക്കുമ്പോൾ നാട്ടുകാരിൽ പലരും അധികാരികളെ അറിയിച്ചിട്ടും വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല പരാതിയാണ് നാട്ടുകാർക്ക്.
അതുകൊണ്ടുതന്നെ ലഹരിമാഫിയക്ക്‌ ഈ സ്ഥലങ്ങൾ നല്ല വളക്കൂറുള്ളതാകുന്നു.

പൂവാട്ടുപറമ്പ്, തോട്ടുമുക്ക്, മുണ്ടക്കൽ, തീയേറ്ററിന് സമീപം എന്നിവിടങ്ങളിലാണ് ലഹരി മാഫിയയുടെ സ്ഥിരം കേന്ദ്രങ്ങൾ.

ലഹരി മരുന്നുകൾ ഉപയോഗിക്കാനും വാങ്ങാനും നിരവധി ആളുകളാണ് ഈ ഭാഗത്തേക്ക് എത്താറുള്ളത് എന്ന് നാട്ടുകാർ പറയുന്നു.

മഹല്ല് കമ്മിറ്റിയുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസുകളും പ്രതിഷേധങ്ങളും നടത്തിയിട്ടും ഒരു ഫലവുമുണ്ടായില്ല. മാത്രമല്ല ലഹരിക്കെതിരെ പ്രവർത്തിക്കുന്നവരെ ഒറ്റക്കും കൂട്ടമായും ആക്രമിക്കുന്ന ഒരു സ്വഭാവവും നിലവിലുണ്ട്.

ലഹരിക്കെതിരെ ശബ്ദം ഉയർത്തിയതിന് പൂവാട്ടുപറമ്പ് തോട്ട് മുക്കിൽ വാടക സ്റ്റോർ നടത്തുന്ന അഷ്കർ എന്ന വ്യാപാരിയെ കടയിൽ കയറി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൂന്നു പേരടങ്ങുന്ന ലഹരി മാഫിയ സംഘം ആണ് തന്നെ മർദ്ദിച്ചതെന്ന് അഷ്കർ മൊഴിനൽകിയിട്ടുണ്ട്.

ലഹരി മാഫിയയുടെ ഈ അഴിഞ്ഞാട്ടം മൂലം പ്രദേശവാസികൾക്കും, സ്കൂളിൽ പോകുന്ന വിദ്യാർഥികൾക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

ലഹരി മാഫിയയെ തടയിടാൻ ബന്ധപ്പെട്ട അധികാരികൾ
എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭത്തിലേക്ക് പോകാൻ ഒരുങ്ങുകയാണെന്നും നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button