Mukkam

മാനസിക പീഡനം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മുക്കം : ഭർത്താവിന്റെ മാനസിക പീഡനം മൂലം യുവതി തൂങ്ങി മരിച്ച സംഭവത്തിൽ വിദേശത്തായിരുന്ന ഭർത്താവ് അറസ്റ്റിൽ. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ആയിരുന്നു ഗോതമ്പ് റോഡ് ചിറയിൽ വീട്ടിൽ അബ്ദുൽ കബീറിന്റെ മകൾ ഹഫീഫ ജെബിൻ തൂങ്ങി മരിച്ചത്. വിവാഹം കഴിഞ്ഞ് 20 ദിവസം മാത്രമായിരുന്നു ഭർത്താവിനൊപ്പം ഹഫീഫ കഴിഞ്ഞത്.

വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ ഭർത്താവ് ഊർങ്ങാട്ടേരി ആനക്കല്ലിൽ നസീൽ ഫോണിലൂടെ പലപ്പോഴും ഹഫീഫയെ ചീത്ത വിളിച്ചു. കൂടുതൽ സ്വർണം ആവശ്യപ്പെട്ടും ഭർത്താവ് മാനസികമായി പീഡിപ്പിച്ചതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത് എന്ന ബന്ധുക്കളുടെ പരാതിയിൽ മുക്കം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് നസീലിനെ അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Back to top button