Kodanchery

കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ തോട്ടുംമുഴിയിൽ മണ്ണിടിച്ചിൽ മൂലം വീടിന് ഭീഷണിയായി.

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് തോട്ടുംമുഴിയിൽ താമസിക്കുന്ന പുനത്തിൽ അബൂബക്കറിന്റെ വീട് മണ്ണിടിച്ചിൽ മൂലം അപകട ഭീഷണിയിലായി.നെല്ലിപ്പൊയിൽ വില്ലേജിൽ ഉൾപ്പെട്ട ഈ വീടിന്റെ ഏതാണ്ട് പത്തടി ഉയരമുള്ള പിൻഭാഗത്തെ കരിങ്കൽ കെട്ട് കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇടിഞ്ഞു വീഴുകയും, വീടിന്റെ ഒരു ഭാഗം തകരാറിലായിരിക്കുകയും ആണ്.

കൂലിപ്പണിക്കാരനായ അബൂബക്കറും, ഭാര്യയും, ഭിന്നശേഷിക്കാരനായ ഒരു മകനും അടക്കമുള്ള കുടുംബമാണ് ഇവിടെ താമസിക്കുന്നത്.ഇടിഞ്ഞ ഭാഗം പൂർവസ്ഥിതിയിൽ ആക്കി കെട്ടി ഉയർത്തുവാനും സാമ്പത്തികമായി സർക്കാരിന്റെ ദുരന്തനിവാരണ ഫണ്ടിൽ ഉൾപ്പെടുത്തി ആവശ്യമായ സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ടു അബൂബക്കർ നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.ഞായറാഴ്ച പെയ്ത കനത്ത മഴയിലാണ് മണ്ണിടിഞ്ഞത്.

Related Articles

Leave a Reply

Back to top button