കൂടരഞ്ഞിയിൽ കോവിഡ് വാക്സിൻ വിതരണം നാളെ പുനരാരംഭിക്കും; വാക്സിൻ ലഭിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നിർബദ്ധം

കൂടരഞ്ഞി: കോവിഡ് വാക്സിന്റെ ലഭ്യത കുറവുമൂലം തടസ്സപ്പെട്ട വാക്സിനേഷൻ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ നാളെ മുതൽ പുനരാരംഭിക്കും. നാളെത്തെ കോവിഡ് വാക്സിൻ വിതരണം രണ്ട് വിഭാഗം ആളുകൾക്ക് മാത്രമായി നിജപ്പെടുത്തിയതായി ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് അറിയിച്ചു.
ഇന്ന് കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തുകയും വാക്സിൻ ലഭിക്കാതെ മടങ്ങുകയും ചെയ്യ്തവർക്ക് പുറമെ ആദ്യഘട്ട വാക്സിൻ സ്വികരിച്ച് 28 ദിവസം കഴിഞ്ഞവർക്കുള്ള രണ്ടാം ഘട്ട വാക്സിൻ വിതരണവും നാളെ നടക്കുമെന്നും ആദ്യഘട്ട വാക്സിൻ സ്വീകരിക്കാനെത്തുന്ന ആളുകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബദ്ധമാക്കിയതിനാൽ ഇതിനുള്ള സൗകര്യം കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 8 മണി മുതൽ ലഭ്യമാണന്നും വാക്സിൻ സ്വീകരിക്കാനെത്തുന്ന ആദ്യ 100 പേർക്കുള്ള ടോക്കൺ രാവിലെ 8 മുതൽ 9 വരേ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമെ ആദ്യഘട്ട വാക്സിൻ നൽകാവു എന്ന സർക്കാർ നിർദ്ദേശിച്ചതിനാൽ ഇനി മുതൽ വാക്സിൻ സ്വീകരിക്കാനേത്തുന്നവർ അക്ഷയ കേന്ദ്രം വഴിയൊ മറ്റ് ഓൺലൈൻ മാർഗങ്ങൾ വഴിയോ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും അദ്ദേഹം അറിയിച്ചു.







