ഇരുവഴിഞ്ഞിപ്പുഴയ്ക്ക് തീരസംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു

കാരശ്ശേരി: പ്രളയത്തിൽ തകർന്ന ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങൾക്ക് സംരക്ഷണഭിത്തികെട്ടുന്ന പ്രവൃത്തി പൂർത്തിയായി. മുക്കംകടവിന്റെ പരിസരങ്ങളിലായി കുത്തൊഴുക്കുള്ള കടവിൽ വൻതോതിൽ കരഭാഗം ഇടിഞ്ഞുതകർന്നിരുന്നു. ഇത് സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും ശുദ്ധജലവിതരണപദ്ധതിയുടെ കിണറിനും പമ്പ്ഹൗസിനുമൊക്കെ ഭീഷണിയുമായിരുന്നു.ജോർജ് എം. തോമസ് എം.എൽ.എ. ഇടപെട്ട് സംസ്ഥാനസർക്കാരിന്റെ പ്രളയപദ്ധതിയിലുൾപ്പെടുത്തി 41.5 ലക്ഷം രൂപ അനുവദിച്ചാണ് കാരശ്ശേരി പഞ്ചായത്തിൽപ്പെട്ട ഈ തീരത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. ജമീല അധ്യക്ഷയായി. സവാദ് ഇബ്രാഹിം, സുഹറ കരുവോട്ട്, സി.പി. മുഹമ്മദ് ഹനീഫ , ജലസേചനവകുപ്പ് എ.ഇ. ധീരജ് കൃഷ്ണൻ, വാസു പാലാകുന്നുമ്മൽ, ഹബീബ് ചോണാട്, നൗഷാദ് ചോണാട് തുടങ്ങിയവർ പങ്കെടുത്തു.







