കോവിഡ് വാക്സിൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; കൂടരഞ്ഞി കൂടുംബാരോഗ്യകേന്ദ്രം

കൂടരഞ്ഞി: കൂടുംബാരോഗ്യ കേന്ദ്രത്തിൽ നാളെ ആദ്യ ഘട്ട കോവിഡ് വാക്സിൻ സ്വികരിക്കാൻ എത്തുന്നവർ ഓൺ ലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണമെന്നും രജിസ്ട്രേഷൻ പൂർത്തിയക്കാത്തവർക്ക് നാളെ മുതൽ വാക്സിൻ നൽകുന്നതല്ലെന്നും ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് അറിയിച്ചു.
ആദ്യഘട്ട വാക്സിൻ സ്വികരിച്ച് 28 ദിവസം പൂർത്തിയാക്കി രണ്ടാം ഘട്ട വാക്സിൻ സ്വീകരിക്കാനേത്തുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആവിശ്യമില്ല .
വാക്സിൻ സ്വീകരിക്കാനെത്തുന്നവർക്കുള്ള ടോക്കൺ രാവിലെ 8 മുതൽ 9 വരേ നൽകുമെന്നും നൂറ് പേർക്ക് മാത്രമായിരിക്കും നാളെ വാക്സിൻ വിതരണമെന്നും ക്യൂവിൽ ബാക്കിയാവുന്നവർക്ക് മറ്റന്നാൾ വാക്സിൻ സ്വീകരിക്കാനുള്ള ടോക്കൺ ലഭിക്കുന്നതാണന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പനി തൊണ്ട വേദന ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ ഉള്ളവർ വാക്സിൻ സ്വികരിക്കരുത്
പോസറ്റീവ് രോഗിയുടെ വീട്ടിൽ നിന്ന് വരുന്നവർ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം വാക്സിൻ സ്വീകരിക്കുക
നേരത്തേ പോസറ്റീവായ വ്യക്തികൾ നെഗറ്റീവായി 28 ദിവസത്തിന് ശേഷം മാത്രം വാക്സിൻ സ്വീകരിക്കുക
രണ്ടാം ഘട്ട വാക്സിൻ 28 ദിവസം മുതൽ 56 ദിവസം വരേയുള്ള ദിനങ്ങളിലാണ് സ്വികരിക്കേണ്ടത്.







