Mukkam

കാരുണ്യവഴിയിൽ രണ്ടാംക്ലാസുകാരൻ

കൊടിയത്തൂർ : പലനാളായി കൈയിൽ കിട്ടിയ കൊച്ചുകൊച്ചു നാണയത്തുട്ടുകൾ കരുതിവെച്ച സമ്പാദ്യപ്പെട്ടിയ ജീവകാരുണ്യത്തിന് നൽകി രണ്ടാംക്ലാസുകാരൻ.

പന്നിക്കോട് പാലാട്ട് ബഷീറിന്‍റെ മകൻ മുഹമ്മദ് അഫ്നാനാ(അഫി)ണ് ഈ കൊച്ചു കാരുണ്യവാൻ. കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സി.എച്ച്. സെൻററിനാണ് തന്‍റെ പണക്കുടുക്ക സംഭാവന ചെയ്തത്.

ഞായറാഴ്ച സി.എച്ച്. സെൻററിന് ധനസമാഹരണത്തിനായി അനസ് ഉച്ചക്കാവിൽ, ലാസിം ഷാദ്, സലീം പൊലുകുന്നത്ത് എന്നിവർ വീട്ടിലെത്തിയപ്പോഴാണ് അഫി സമ്പാദ്യം വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനായി കൈമാറിയത്. പന്നിക്കോട് ജി.എൽ.പി. സ്കൂൾ വിദ്യാർഥിയാണ്.

Related Articles

Leave a Reply

Back to top button