Kodiyathur
സലഫി സ്കൂളിന് വിദേശ നിർമിത ഫുട്ബോൾ നൽകി

കൊടിയത്തൂർ: കൊടിയത്തൂർ സലഫി സ്കൂളിന് സഊദി അറേബ്യയിലെ അൽ അൻസാർ ഫുട്ബോൾ ക്ലബ്ബ് അസിസ്റ്റന്റ് മാനേജർ പള്ളിത്തൊടിക സലീം വിദേശനിർമിത ഫുട്ബോൾ നൽകി.
സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തിയ ചടങ്ങിൽ വെച്ച് മാസ്റ്റർ കെ.വി അബ്ദുസ്സലാമും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഫുട്ബോൾ ഏറ്റുവാങ്ങി. ഫുട് ബോൾ, ഷട്ടിൽ, ബാസ്കറ്റ് ബോൾ, തുടങ്ങിയ കായിക പരിശീലനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്നും സലീം വാഗ്ദാനം ചെയ്തു.







