Kodanchery
ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

കണ്ണോത്ത്: ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കണ്ണോത്ത് സെന്റ് ആന്റണീസ് യു പി സ്കൂളിൽ വിപുലമായ പരിപാടികൾ നടത്തി. സീനിയർ അസിസ്റ്റന്റ് ഷേർലി വി ജെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഷനു സാബു, അധ്യാപകരായ നൗഫൽ ടി എം, സ്മിത്ത് ആന്റണി, സിസ്റ്റർ അനു അഗസ്റ്റിൻ സ്കൂൾ ലീഡർ സാങ്റ്റ മരിയ റോബിൻസൺ എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും, അധ്യാപകരും, കൃത്യമായ നിർദ്ദേശപ്രകാരം വീടുകളിൽ നിന്ന് രക്ഷിതാക്കളും പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ ലഹരി വിരുദ്ധ ഗാനം, റാലി, കവിത, ലഹരിക്കെതിരെ കുട്ടിച്ചങ്ങല, സൂംബ ഡാൻസ് എന്നിവ സംഘടിപ്പിച്ചു. കുട്ടികൾക്കായി ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമ്മാണ മത്സരവും നടത്തി. വിവിധ ക്ലബ്ബുകൾ പരിപാടികൾക്ക് നേതൃത്വം നൽകി.