Koodaranji

കൗമാരപ്രായക്കാർക്കുള്ള മാനസികാരോഗ്യ ക്ലാസ് സംഘടിപ്പിച്ചു

കൂടരഞ്ഞി:കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ ജെന്റർ വികസന വിഭാഗവും കൂടരഞ്ഞി കുടുംബശ്രീ സി.ഡി.എസും സംയുക്തമായി കക്കാടംപൊയിൽ സെന്റ് മേരിസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച കൗമാരപ്രായക്കാർക്കുള്ള മാനസികാരോഗ്യ ക്ലാസ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ സോളി ജയ്സൺ അധ്യക്ഷയായി.
ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയി വാർഡ് മെമ്പർ സീന ബിജു എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കോഴിക്കോട് സ്നേഹിത സർവീസ് പ്രൊവൈഡർ ജസീന, കമ്മ്യൂണിറ്റി കൗൺസിലർ ഷെറീന, സൈക്യാട്രിക് സോഷ്യൽ വർക്കർ പ്രബിഷ എന്നിവർ ക്ലാസുകൾ നൽകി. SMHS അധ്യാപിക സിമി ജോർജ് സ്വാഗതവും സിഡിഎസ് മെമ്പർ റീന ബേബി നന്ദിയും പറഞ്ഞു. കുടുംബശ്രീ സിഡിഎസ് അംഗങ്ങളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button