Kerala

പി.എസ്.സി. മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

തിരുവനന്തപുരം: പി.എസ്.സി. മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും നിലവിലെ സാഹചര്യം പരിഗണിച്ച് മാറ്റിവച്ചു. പരീക്ഷകളുടെ പുതിയ തീയതികൾ പിന്നീട് അറിയിക്കും. പി എസ് സിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രിൽ മാസത്തെ പിഎസ് സി പരീക്ഷകളും സർവ്വീസ് വേരിഫിക്കേഷനും മാറ്റി വച്ചിരുന്നു.

ജനുവരി 2021 ലെ വിജ്ഞാപനപ്രകാരം തീരുമാനിച്ച മുഴുവൻ വകുപ്പുതല പരീക്ഷകളും ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും പ്രമാണപരിശോധനയും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.

Related Articles

Leave a Reply

Back to top button