Kerala

ബത്തേരി നഗരസഭ പൂർണമായി നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടാൻ ശുപാർശ.

ബത്തേരി കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ബത്തേരി നഗരസഭ പൂർണമായി നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടാൻ ശുപാർശ. നഗരസഭാ അധ്യക്ഷന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും വ്യാപാരികളുടെയും യോഗം ഇക്കാര്യം കലക്ടറോട് ശുപാർശ ചെയ്തു.

എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാലാണ് ഇന്ന് ഒഴിവാക്കി നാളെ മുതൽ ലോക്ഡൗൺ നടപ്പാക്കാനുള്ള തീരുമാനമെടുത്തത്. അവശ്യ സാധനങ്ങളായ പലചരക്ക്, പച്ചക്കറി എന്നിവ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാറിമാറി 50 ശതമാനം വീതം തുറന്ന് പ്രവർത്തിപ്പിക്കാം. അടിയന്തരസാഹചര്യങ്ങളിൽ മാത്രം സ്വകാര്യ വാഹനങ്ങളിൽ പുറത്തിറങ്ങാം. നിയന്ത്രണങ്ങൾ എങ്ങനെ നടപ്പാക്കുമെന്നതിൽ ഇന്നത്തോടെ കൂടുതൽ വ്യക്തത വരുമെന്നാണു പ്രതീക്ഷ. പൊതുഗതാഗതസംവിധാനവും നിലയ്ക്കും.

Related Articles

Leave a Reply

Back to top button