Kodanchery
200 പേർക്കുള്ള കോവിഡ് വാക്സിൻ കോടഞ്ചേരിയിൽ നാളെ നൽകും:

കോടഞ്ചേരി: കോടഞ്ചേരിയിൽ 200 കോവിഡ് വാക്സിൻ സ്റ്റോക്ക് എത്തിയിട്ടുണ്ട്. നാളെ (30-04-21 ) കോടഞ്ചേരി LP സ്കൂളിൽ വച്ച് വാക്സിൻ വിതരണം ചെയ്യുന്നതാണ്.സർക്കാരിന്റെ ഏറ്റവും പുതിയ നിർദ്ദേശമനുസരിച്ച് രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കാൻ വരുന്നവർക്കായിരിക്കും മുൻഗണന നൽകുക.19 – 03 -21നോ അതിന് മുൻപോ കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് മാത്രമേ രണ്ടാമത്തെ ഡോസിനുള്ള ദിവസം ആവുകയുള്ളൂ.
(ആദ്യ ഡോസ് എടുത്തിട്ട് 42 മുതൽ 56 ദിവസത്തിനിടയ്ക്കാണ് രണ്ടാമത്തെ ഡോസ് നൽകുന്നത് )വാക്സിനുള്ള ടോക്കൺ രാവിലെ 9.30ന് മാത്രമേ നൽകുകയുള്ളൂ. വാക്സിൻ എടുക്കാൻ വരുന്നവർ വാക്സിനേഷൻ കാർഡും ആധാർ കാർഡും ഒപ്പം കരുതേണ്ടതും കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്.എന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.







