Thiruvambady

കേന്ദ്രസർക്കാരിന്റെ വാക്സിൻ നയം തിരുത്തുക:ഡിവൈഎഫ്ഐ പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി

തിരുവമ്പാടി:”കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയം തിരുത്തുക.കോവിഡ് വാക്‌സിൻ സൗജന്യവും, സാർവ്വത്രികവുമാക്കുക” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ തിരുവമ്പാടി പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധസമരം സംഘടിപ്പിച്ചു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ധർണ സംഘടിപ്പിച്ചത്. സമരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ദിപു പ്രേംനാഥ്‌ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പ്രസിഡന്റ് ഇ അരുൺ, ലിന്റോ ജോസഫ്, പ്രജീഷ് എം കെ,ജാഫർ ശെരിഫ്, ജിബിൻ പി ജെ,വിഷ്ണു രാജ്,അർഷാദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button