Thiruvambady
തിരുവമ്പാടി ടൗൺ ക്രിട്ടിക്കൽ കണ്ടൻമെൻറ് സോൺ: പ്രവർത്തനങ്ങളിൽ മാറ്റം

തിരുവമ്പാടി ടൗൺ ക്രിട്ടിക്കൽ കണ്ടൻമെൻറ് സോൺ ആയതിനാൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനത്തിൽ മാറ്റം വരുത്തിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വാർഡ് 14 ക്രിട്ടിക്കൽ കണ്ടൻമെൻറ് സോണിൽ നിന്ന് മാറ്റം വരുത്തുന്നത് വരെ കോവിഡ് പ്രവർത്തനങ്ങൾക്ക് മാത്രമായിരിക്കും ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുകയും എന്നും, ഈ കാലയളവിൽ മറ്റു സേവനങ്ങൾ പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭിക്കുന്നതല്ല എന്നും, ഇതിനോട് ജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ടിൽ അറിയിച്ചു.
തിരുവമ്പാടി ടൗൺ ക്രിട്ടിക്കൽ കണ്ടൻമെൻറ് സോൺ ആയതിനാൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും, മെഡിക്കൽ ഷോപ്പുകളും, ഹോട്ടലുകളും മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്നും, മറ്റ് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടില്ല എന്നും അധികൃതർ അറിയിച്ചു.







