Thiruvambady

പുല്ലൂരാംപാറ മാവിൻചുവട് വ്യാജവാറ്റ്‌ കേന്ദ്രത്തിൽ റെയ്ഡ്

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ പുല്ലൂരാംപാറ മാവിൻചുവട് ചെറുശ്ശേരിയിലെ വ്യാജവാറ്റു കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തി. പട്ടികജാതി കോളനി റോഡിലെ കുന്നിൻമുകളിലാണ് വ്യാജവാറ്റ് നടന്നിരുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് തിരുവമ്പാടി പോലീസ് പരിശോധന നടത്തിയത്. ഒട്ടേറെ വാറ്റുപകരണങ്ങൾ പിടികൂടി നശിപ്പിച്ചു. എസ്.ഐ. ജയപ്രകാശിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സി.പി.ഒ. മാരായ ഹനീഫ്, ദിനേശൻ, ഷിനോജ് എന്നിവർ പങ്കെടുത്തു.

റംസാൻക്കിറ്റ് വിതരണം

കൊടുവള്ളി : ഡെഫ് വെൽഫെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റംസാൻക്കിറ്റ് വിതരണം ചെയ്തു. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.കെ. സുബൈർ, എം.സി. റഫീക്ക്, ടി.പി. ഹാരിസ്, എൻ.പി. മുനീർ, എ.കെ. അബ്ദുൽമജീദ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button