Kerala

സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടും

സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടും. വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുതാണ് തീരുമാനം.

നാല് ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂർ ജില്ലകളിലാകും നിയന്ത്രണങ്ങൾ കടുപ്പിക്കുക. മറ്റു ജില്ലകളിൽ നിലവിലെ നിയന്ത്രണം തുടരും.

നിലവിലെ നിയന്ത്രണങ്ങൾക്ക് പുറമെയാണ് നാലു ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ പ്രദേശങ്ങളിൽ 50 ശതമാനത്തിന് മുകളിൽ രോഗവ്യാപനത്തോത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

Related Articles

Leave a Reply

Back to top button