Kerala

മെഡിക്കൽ അവശ്യവസ്തുക്കൾക്ക് സംസ്ഥാനത്ത് സർക്കാർ വില നിശ്ചയിച്ചു; വിലവിവര പട്ടിക

മെഡിക്കൽ അവശ്യവസ്തുക്കൾക്ക് വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ. അവശ്യ വസ്തു നിയമപ്രകാരമാണ് വിജ്ഞാപനം.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കൊവിഡ് പ്രതിരോധത്തിന് വേണ്ട മാസ്ക്, ​​ഗ്ലൗസ്, പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

പി.പി.ഇ കിറ്റ് -273 രൂപ
എൻ 95 മാസ്ക് -22 രൂപ
ട്രിപ്പിൾ ലെയർ മാസ്ക് -3 രൂപ
ഫെയ്സ് ഷീൽഡ് – 21 രൂപ
സർജിക്കൽ ഗൗൺ – 65 രൂപ
ഗ്ലൗസ് -5.75 രൂപ
സാനിറ്റൈസർ (500ml)- 192 രൂപ
ഓക്സിജൻ മാസ്ക് -54 രൂപ
പൾസ് ഓക്സിമീറ്റർ -1500 രൂപ

നേരത്തെ പൾസ് ഓക്സിമീറ്ററുകളുടെ വില വിതരണക്കാരും വിൽപനക്കാരും സ്വയം നിയന്ത്രിക്കുമെന്ന് അറിയിച്ചിരുന്നു. ഉയർന്ന എംആർപിയുടെ മറവിൽ അമിത ലാഭത്തിൽ ഓക്സിമീറ്ററുകൾ വിൽപന നടത്തുന്നുവെന്ന ട്വന്റിഫോർ ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തിലാണ് വില നിയന്ത്രിക്കാൻ വിതരണ, വിൽപന സംഘടനകൾ തയാറായത്.

Related Articles

Leave a Reply

Back to top button