Thiruvambady

പൂവാറൻതോട് പ്രദേശത്ത് പോലീസ് നടത്തിയ പരിശോധനയിൽ 3 ലിറ്ററോളം ചാരായം പിടികൂടി

തിരുവമ്പാടി: പൂവാറന്‍തോട് പ്രദേശത്ത് തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയില്‍ മൂന്നര ലിറ്ററോളം ചാരായം പിടികൂടി. പൂവാറന്‍തോട് ആനക്കല്ല്മ്പാറ കോളനിയില്‍ ജ്യോതിഷിന്റെ വീടിന്റെ പിന്നില്‍ നിന്നാണ് ചാരായം കണ്ടെടുത്തത്.

രഹസ്യവിവരത്തെ തുടര്‍ന്ന് ആനകല്ലുപ്പാറ കോളനി പരിസരത്തെത്തിയ പോലീസ് സംഘത്തെകണ്ട് ജ്യോതിഷ് ഓടിരക്ഷപ്പെടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാടന്‍ ചാരായം പിടിച്ചെടുത്തത്. സംഭവത്തില്‍ തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button