Kerala

ഇതര സംസ്ഥാന ലോട്ടറിക്ക് കേരളത്തിൽ വിൽപനാനുമതിയില്ല; സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ഭാഗികമായി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറിക്ക് വിൽപനാനുമതിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഭാഗികമായി റദ്ദാക്കി. സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. വിൽപന നിയന്ത്രിച്ച് ഉത്തരവിഇറക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.

സാന്റിയാഗോ മാർട്ടിൻ ഡയറക്ടർ ആയ പാലക്കട്ടെ ഫ്യൂച്ചർ ഗൈമിങ് സൊല്യൂഷൻ കമ്പനിക്ക് വിൽപനാനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവാണ് ഡിവിഷൻ ബഞ്ച് റദാക്കിയത്. നികുതി വെട്ടിച്ച് ലോട്ടറി വിൽപ്പന നടത്തിയെന്നും ഫല പ്രഖ്യാപനത്തിലെ തിരിമറി ആരോപിച്ചുമാണ് വർഷങ്ങൾക്കുമുമ്പ് സംസ്ഥാന സർക്കാർ ഇതര സംസ്ഥാന ലോട്ടറി നിരോധിച്ചത്. ഇക്കാര്യത്തിൽ സിബിഐയും പിന്നീട് അന്വേഷണം നടത്തിയിരുന്നു. 

Related Articles

Leave a Reply

Back to top button