Kerala

കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരണപ്പെട്ടു

കരുവാരക്കുണ്ട്: മലപ്പുറം കരുവാരകുണ്ടിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവ് മരണപ്പെടു. രാവിലെ 10 മണിയോടെയാണ് സംഭവം. കരുവാരക്കുണ്ട് കുണ്ടോട സ്വദേശി വാടിയിൽ ഷാജി (42) യാണ് മരണപ്പെട്ടത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ തിരികെ കാട്ടിലേക്ക് തന്നെ മടക്കി അയക്കാനുള്ള പരിശ്രമത്തിനിടയിൽ കാട്ടുപോത്ത് തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ഉടനെ തന്നെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഒരു മാസം മുൻപാണ് ഇദ്ധേഹം വിദേശത്തു നിന്നും നാട്ടിലെത്തിയത്.

Related Articles

Leave a Reply

Back to top button