Thiruvambady
ലിസ പാലിയേറ്റീവ് കെയറിലെ രോഗികൾ നിർമിച്ച കുടകൾ വിൽപ്പനയ്ക്ക്

തിരുവമ്പാടി: കോവിഡ് മഹാമാരിയുടെ കാലത്തും അതിജീവനത്തിന്റെ പാഠങ്ങളുമായി തിരുവമ്പാടിയിലെ പാലിയേറ്റീവ് കിടപ്പു രോഗികളും, തിരുവമ്പാടി ലിസ ആശുപതിയോട് ചേർന്ന് പ്രവർത്തിക്കുന്ന ലിസാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിലെ രോഗികളും, സാധാരണ ജീവിതം സാധ്യമല്ലാത്ത ആളുകളുടെ കൂട്ടായ പരിശ്രമത്താലും നിർമിച്ച പാലിയേറ്റീവ് കുടകളാണ് തിരുവമ്പാടിയിലെ വിവിധ സ്ഥാപനങ്ങൾ വഴി വിൽപ്പന നടത്താൻ ഒരുങ്ങുന്നത്.
വെറും 280 രൂപയ്ക്കാണ് ഇപ്പോൾ കുടകൾ വിൽക്കുന്നത്.
തിരുവമ്പാടിയിലെ ഓസാന ബുക്സ്റ്റാൾ, ജീസ് പൗൾട്രി ഷോപ്പ് എന്നീ കടകൾ വഴിയാണ് ഇപ്പോൾ വിൽപ്പന നടത്തുന്നത്. കുടകൾ കൂടാതെ പേപ്പർ പേന, പേപ്പർ കവർ എന്നിവയും കിടപ്പു രോഗികൾ നിർമിക്കുന്നുണ്ടെന്നും ലിസാ പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ ഡോ.പി എം മത്തായി, പ്രസിഡന്റ് കെ.സി. മാത്യു എന്നിവർ പറഞ്ഞു.







