Kerala

വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ജോലിക്കോ പഠന ആവശ്യങ്ങള്‍ക്കോ ആയി വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അത് നല്‍കാനുള്ള സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളര്‍ഷിപ്പുകളുടെ ഭാഗമായി പോകേണ്ടവരെയും ഇതില്‍ പരിഗണിക്കും. വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ആവശ്യമാണെങ്കില്‍ അതിന് പ്രത്യേകം അപേക്ഷ നല്‍കിയാല്‍, പാസ്!പോര്‍ട്ട് നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ക്ക് ജീവിത കാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ നല്‍കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ തുടങ്ങിയതായും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button