Kodanchery

കോടഞ്ചേരിയിൽ നാടൻ കലാജാഥ സംഘടിപ്പിച്ചു

കോടഞ്ചേരി: കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലാ കലാസംഘം കോടഞ്ചേരി ടൗണിൽ നാടൻ കലാജാഥ നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസിന്റെ നേതൃത്വത്തിൽ കലാജാഥ അംഗങ്ങൾക്ക് സ്വീകരണം നൽകി.

ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം ‘ഒന്നായി തുല്യരായി തടുത്തു നിർത്താം’ എന്നതാണെന്നും എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിൽ നാം ഓരോരുത്തരും പങ്കുചേരണമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജു ജേക്കബ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button