Mukkam

കാരശ്ശേരിയില്‍ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

കാരശ്ശേരി: ജില്ലയില്‍ ഞായറാഴ്ച ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാരശ്ശേരി പഞ്ചായത്തില്‍. 58 ശതമാനമാണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 62 പേരെ പരിശോധിച്ചതില്‍ 36 പേര്‍ പോസിറ്റീവായി. അഴിയൂരില്‍ 55 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ട്. 74 പേരെ പരിശോധിച്ചതില്‍ 41 പേര്‍ പോസിറ്റീവായി. ജില്ലയില്‍ പ്രതിവാര ടി.പി. ആര്‍ നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഏക പഞ്ചായത്തും അഴിയൂരാണ്.

കൊടിയത്തൂര്‍ പഞ്ചായത്തില്‍ 77 പേരെ പരിശോധിച്ചതില്‍ 39 പേര്‍ പോസിറ്റീവാണ്. തലക്കുളത്തൂരില്‍ 84 പേരില്‍ 35 പേര്‍ പോസിറ്റീവാണ്. കോടഞ്ചേരി, ഒളവണ്ണ, ഏറാമല പഞ്ചായത്തുകളിലും വടകര മുനിസിപ്പാലിറ്റിയിലും 30 ശതമാനത്തിന് മുകളിലാണ് ഞായറാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

തിരുവമ്പാടി, കക്കോടി,കാക്കൂര്‍, ചങ്ങരോത്ത്, വാണിമേല്‍ പഞ്ചായത്തുകളില്‍ 5 ശതമാനത്തിന് താഴെയാണ് കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരുതോങ്കരയില്‍രുതോങ്കരയില്‍ 55 പേരെ പരിശോധിച്ചതില്‍ ആരും പോസിറ്റീവല്ല. കായണ്ണയില്‍ 74 ല്‍ ഒരാളും കാവിലുമ്പാറയില്‍ 75 ല്‍ ഒരാളും പോസിറ്റീവായി.

Related Articles

Leave a Reply

Back to top button