Thiruvambady
കോവിഡ് കണക്കുകളിൽ തിരുവമ്പാടിക്ക് ഇന്ന് ആശ്വാസദിനം

തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. 23 പേർ രോഗ മുക്തി നേടി. പഞ്ചായത്ത് പരിധിയിൽ നിലവിൽ 150 പേർ ചികിത്സയിലുണ്ട്. ഇവരിൽ 137 പേർ വീടുകളിലും 13 പേർ വിവിധ ആശുപത്രികളിലും കഴിയുന്നു.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ മേലെ പൊന്നാങ്കയം, ആനക്കാംപൊയിൽ ട്രൈബൽ കോളനികളിൽ കൊവിഡ് വാക്സിനേഷൻ നടത്തും. നാളെ ആന്റിജൻ, ആർ ടി പി സി ആർ ടെസ്റ്റുകൾ ഉണ്ടായിരിക്കുന്നതാണ്.







