Thiruvambady

മലയോര ഹൈവേ: ആദ്യഘട്ട ടാറിംഗ് കോടഞ്ചേരിയിൽ നിന്ന് ആരംഭിച്ചു

കോടഞ്ചേരി: മലയോര ഹൈവേയുടെ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നതിനിടയിൽ കോടഞ്ചേരി ഭാഗത്ത്‌ ടാറിംഗ് പ്രവൃത്തി ആരംഭിച്ചു.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെ നീളുന്ന മലയോര ഹൈവേയുടെ നിർമ്മാണ ചുമതല, കാലവർഷം ശക്തി പ്രാപിക്കുന്നതിനു മുമ്പ് തന്നെ ജനങ്ങൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന മലയോര ഹൈവേയുടെ ഭാഗങ്ങൾ ടാർ ചെയ്യാൻ തുടങ്ങിയത്. പദ്ധതി പൂർത്തീകരണത്തിന് ഇനിയും കാലാവധി ഉണ്ടെങ്കിലും, അതിവേഗത്തിലാണ് മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവമ്പാടി എം.എൽ.എ ലിറ്റോ ജോസഫിന്റെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കുകയും പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Back to top button