Thiruvambady
കൂടരഞ്ഞിയിൽ നാടൻ ചാരായവും 30 ലിറ്റർ വാഷും പിടിച്ചെടുത്തു നശിപ്പിച്ചു

കൂടരഞ്ഞി: കല്പിനിയിൽ നാടൻ ചാരായവും 30 ലിറ്റർ വാഷുമായി കല്പിനി സ്വദേശി ചിറങ്ങരയിൽ ഷാജു സി.വി സ്വന്തം വീട്ടിൽനിന്നു പിടിയിലായി.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും ചാരായവും വാഷും കണ്ടെത്തിയത്. പിടിച്ചെടുത്ത വാഷ് നശിപ്പിക്കുകയും തുടർ നടപടികളുടെ ഭാഗമായി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
തിരുവമ്പാടി എസ്.ഐ ജോയ് പി.എം, എസ്.സി.പി.ഒ ഓഫീസറായ സ്പനേഷ് ഒ, ജീജ കെ ജി, ജനമൈത്രി എസ്.സി.പി.ഒ ഓഫീസറായ ജിനേഷ് കുര്യൻ, സി.പി.ഒ ഓഫീസറായ ജസ്റ്റിൻ ജോസ്, വിശ്വൻ എ.പി എന്നിവർ ചേർന്നാണ് പരിശോധന സംഘത്തിലുണ്ടായിരുന്നു.









