Mukkam

പ്ലാസ്റ്റിക് കുപ്പി നിക്ഷേപിക്കാൻ പെട്ടികൾ സ്ഥാപിച്ചു

മുക്കം : നെല്ലിക്കാപ്പൊയിൽ ഡിവിഷനിലെ പ്രധാന പാതയോരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ പെട്ടികൾ സ്ഥാപിച്ചു. ഡിവിഷനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായാണ് പെട്ടികൾ സ്ഥാപിച്ചത്. ഡിവിഷൻ കൗൺസിലർ നികുഞ്ജം വിശ്വനാഥന്റെ നേതൃത്വത്തിലുള്ള വിസ്മയം പദ്ധതിയുടെ ഭാഗമായി ആറ് പെട്ടികളും വിവിധ സന്ദേശങ്ങൾ നാട്ടുകാരിലേക്ക് എത്തിക്കുന്നതിന് നാല് നോട്ടീസ് ബോർഡുകളും സ്ഥാപിച്ചു. നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു.

ചടങ്ങിൽ നഗരസഭാ ജെ.എച്ച്.ഐ. രാജീവ്‌, അഞ്ചാംഡിവിഷൻ കൗൺസിലർ നൗഫൽ, ആശാവർക്കർ ഉഷാകുമാരി എന്നിവരും വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. കൗൺസിലർ അധ്യക്ഷനായി.

Related Articles

Leave a Reply

Back to top button