Kodanchery
ജില്ലാ ഹാൻഡ് ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റിന് മൈക്കാവിൽ തുടക്കം

കോടഞ്ചേരി : മൈക്കാവ് ബോൾ ബസ്റ്റേഴ്സ് ഹാൻഡ് ബോൾ അക്കാഡമി സംഘടപ്പിക്കുന്ന കോഴിക്കേട് ജില്ല ഹാൻഡ് ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് മൈക്കാവ് മിനി സ്റ്റേഡിയത്തിൽ ആരംഭിച്ചു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് മത്സരം ഉദ്ഘാടനം ചെയ്തു. മത്സരം വെള്ളിയാഴ്ച സമാപിക്കും. ടൂർണമെന്റിൽ എട്ട് ടീമുകൾ പങ്കെടുക്കുന്നുണ്ട്. അക്കാദമി സെക്രട്ടറി ബേസിൽ, പ്രസിഡന്റ് ടിബിൻ, ഫാ.റെജി കോലാനി, ഫൈസൽ, അനി വെട്ടിച്ചോട്ടിൽ, അനിൽ തമ്പി, രാജേഷ്, വിജീഷ്, അഖിൽ ജോസ് എന്നിവർ സംസാരിച്ചു.







