Kerala
ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് കേരള നിയമസഭ നാളെ പ്രമേയം പാസ്സാക്കും

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് കേരള നിയമസഭ നാളെ പ്രമേയം പാസ്സാക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയക്ക് നാളെ കെ.കെ ശൈലജ തുടക്കമിടും. സഭ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതാ നന്ദി പ്രമേയ ചർച്ച തുടങ്ങിവെയ്ക്കുന്നത്. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങൾക്ക് എതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് സംസ്ഥാന നിയമസഭ ഐക്യദാർഢ്യം പ്രഖ്യാപിക്കും.ദ്വീപ് പ്രശ്നത്തിൽ മുഖ്യമന്ത്രി നാളെ ഔദ്യോഗിക പ്രമേയം അവതരിപ്പിക്കും.
പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും. ദ്വീപ് ജനതയുടെ ആശങ്ക അടിയന്തരമായി പരിഹരിക്കുക,വിവാദ പരിഷ്‌കാരങ്ങൾ പിൻവലിക്കുക എന്നത് അടക്കമുള്ള കാര്യങ്ങൾ പ്രമേയത്തിൽ ആവശ്യപ്പെടും. നയപ്രഖ്യാപന പ്രസംഗത്തിന്മേൽ മൂന്ന് ദിവസം നീണ്ട നിൽക്കുന്ന നന്ദി പ്രമേയ ചർച്ചയക്ക് ആണ് നാളെ തുടക്കമാവുക.







