Thiruvambady

കോവിഡ് പ്രതിരോധത്തിന് സഹായധനം നൽകി കുട്ടികൾ

തിരുവമ്പാടി : തൊണ്ടിമ്മൽ, മരക്കാട്ടുപുറം സേവാഭാരതി യൂണിറ്റുകൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുട്ടികൾ സ്വരൂപിച്ച് ഫണ്ട് ഭാരവാഹികൾക്ക് കൈമാറി. മരക്കാട്ടുപുറത്ത് ടി.വി. സതീഷിന്റെ കുട്ടികളായ ലക്ഷ്മി പ്രിയ, കൃഷ്ണപ്രിയ, അജയ കൃഷ്ണ എന്നിവർ ലാപ്‌ടോപ്പ് വാങ്ങാനായി സ്വരൂപിച്ച തുകയാണ് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നൽകിയത്.

സേവാ പ്രമുഖ് കെ. ദിവിൻ, സി.ടി. അജി എന്നിവർ തുക ഏറ്റുവാങ്ങി. ആർ.ഡി. രജീഷ്, കെ. പ്രസാദ്, സനൂപ്, സതീഷ് പി. രാജ്, വിനോജ് കുമാർ, എം. സജിത് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button