Kodanchery
രാഹുൽഗാന്ധി നൽകിയ പൾസ് ഓക്സിമീറ്റർ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് കൈമാറി

കോടഞ്ചേരി: വയനാട് എംപി രാഹുൽ ഗാന്ധി നൽകിയ പൾസ് ഓക്സിമീറ്റർ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് കൈമാറി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണി കാപ്പാട്ട് മല യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് യുഡിഎഫ് നേതാക്കന്മാർ ചേർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിക്ക് കൈമാറി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, ജോർജ്ജ് മച്ചുകുഴി, അബൂബക്കർ മൗലവി, വിൻസെന്റ് വടക്കേ മുറിയിൽ, ബാബു പട്ടരാട്, ആൽബിൻ ഊന്നു കല്ലേൽ എന്നിവർ സംബന്ധിച്ചു.







