Thiruvambady
ട്രാക്ടർ റാലിക്ക് പിന്തുണയർപ്പിച്ച് വെൽഫയർ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി

തിരുവമ്പാടി: “സംഘ് – കോർപറേറ്റ് വാഴ്ചയിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക ” എന്ന മുദ്രാവാക്യമുയർത്തി കർഷകർ ഡൽഹിയിൽ നടത്തുന്ന ട്രാക്ടർ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് വെൽഫയർ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ട്രാക്ടർ റാലി സംഘടിപ്പിച്ചു.
റാലി മണ്ഡലം പ്രസിഡണ്ട് കെ സി അൻവർ ഉദ്ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് മോയി മാഷ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഫൈസൽ തിരുവമ്പാടി, ഗഫൂർ കളത്തിൽ, നാസർ പുല്ലൂരാംപാറ, മുഹമ്മദ് കുന്നുമ്മൽ, ഫസൽ കുന്നുമ്മൽ, ജെറിൻഷാദ്, അമൽഷാദ് എന്നിവർ സംസാരിച്ചു.







