Kerala

ദേശീയ പണിമുടക്ക്: അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു. ജനുവരി 8ന് നടക്കാനിരുന്ന അക്ഷയ 427 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് മാറ്റിവച്ചിരിക്കുന്നത്. മാറ്റിവച്ച നറുക്കെടുപ്പ് ഒമ്പതാം തിയ്യതി ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.

ജനുവരി 8ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് നടപടി. തൊഴിലാളികളുടെ മിനിമം വേതനം 21000 രൂപയാക്കുക, തൊഴില്‍ നിയമങ്ങള്‍ മുതലാളി വര്‍ഗത്തിനു അനുകൂലമായി ഭേദഗതി ചെയ്യാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പൊതുപണിമുടക്ക് നടത്തുന്നത്.

Related Articles

Leave a Reply

Back to top button