Koodaranji
ഗ്രീൻസ് കൂടരഞ്ഞി കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി

കൂടരഞ്ഞി: ഗ്രീൻസ് കൂടരഞ്ഞിയുടെ നേതൃത്തത്തിൽ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവിശ്യമായ പ്രതിരോധ സാമഗ്രികൾ കൈമാറി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് മേരി തങ്കച്ചൻ ഗ്രീൻസ് കൂടരഞ്ഞിയുടെ മുൻ പ്രസിഡണ്ട് ബാബു ചെല്ലന്തറയിൽ നിന്നും പ്രതിരോധ വസ്തുക്കൾ ഏറ്റുവാങ്ങി.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ റോസിലി ടീച്ചർ, വിഎസ് രവി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് , ഗ്രീൻസ് കൂടരഞ്ഞിയുടെ പ്രവർത്തകരായ തോമസ് തറപ്പിൽ,ജയേഷ് സ്രാമ്പിക്കൽ തുടങ്ങിയവർ പങ്കെടുത്തു.







