Mukkam

കർഷകരുടെ കടങ്ങൾ എഴുതിതള്ളണം: കർഷക കോൺഗ്രസ് ധർണ്ണ സമരം നടത്തി

മുക്കം: കോവിഡ് മഹമാരിയെ തുടർന്ന് ജീവിതം ദുരിതത്തിലായ കർഷകരുടെ 10 ലഷം രൂപ വരെയുള്ള കാർഷിക കടങ്ങളും ഇവരുടെ മക്കളുടെ വിദ്യാഭ്യാസ ലോണുകളും എഴുതി തള്ളുക 25 ലക്ഷം വരെയുള്ള ലോണുകളുടെ പലിശ പൂർണ്ണമായും ഒഴിവാക്കുക,3 വർഷത്തേക്ക് കർഷകന് പലിശ രഹിത വായ്പ നൽകുക,കർഷകന് അടിയന്തര സഹായമായി 10000 രൂപ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മറ്റി മുക്കം മിനി സിവിൽ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി.

കോഴിക്കോട് പാർലമെന്റ് എം.പി എം.കെ രാഘവൻ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു

ജില്ലാ പ്രസിഡന്റ് മാജൂഷ് മാത്യൂസ് അധ്യഷനായി. സംസ്ഥാന ഭാരവാഹികളായ മാത്യു ദേവഗിരി,എൻ.പി വിജയൻ,സി.എൻ ബാബു, രാജൻ ബാബു ചേളന്നൂർ, പത്മാജാഷൻ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button