Thiruvambady
കോവിഡ്; പ്രത്യേക ലോൺ പദ്ധതിയുമായി തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക്

കോവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ കേരള ബാങ്കിൻ്റെ പലിശ കുറഞ്ഞ വായ്പാ പദ്ധതി തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് ബാങ്ക് നടപ്പാക്കുന്നു. വായ്പ ലഭിക്കേണ്ടവർ ജൂൺ 15ന് മുമ്പായി അപേക്ഷ ഹെഡ് ഓഫിസിൽ നൽകണം. ജൂൺ 30ന് ഉള്ളിൽ ആദ്യ ഗഡു കൈപ്പറ്റണം.
വായ്പാ വ്യവസ്ഥകൾ;
ഒരു വ്യക്തിക്ക് 2 ലക്ഷം രൂപ വരെ.
പലിശ 6.4% മാത്രം.
കാലാവധി ഒരു വർഷം.
അവധി തെറ്റിയാൽ പലിശ 9.5%.
ഈട് – സ്വർണ്ണ ഉരുപ്പടികൾ, വസ്തു ജാമ്യം.
കാർഷികാനുബന്ധ പ്രവർത്തനങ്ങൾ, മൃഗസംരക്ഷണം, ഡയറി, ഫിഷറീസ്, മറ്റു സൂക്ഷ്മ സംരംഭങ്ങൾ എന്നിവയ്ക്കാണ് വായ്പ നൽകുക.
യാതൊരു വിധ കുടിശികകളും ബാങ്കിൽ ഉണ്ടാകുവാൻ പാടില്ല.
സംരംഭം ബാങ്ക് അധികാരികൾ നേരിട്ടെത്തി പരിശോധിക്കും.
കുറഞ്ഞ പലിശ മാത്രമെന്നതിനാൽ പലിശ സബ്സിഡി ഇല്ല.
കൂടുതൽ വിവരങ്ങൾക്ക് തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെടുക.
ഫോൺ 0495 225 2043







