Puthuppady
ഹെൽമറ്റ് ഉയർത്തി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

പുതുപ്പാടി: രാജ്യത്ത് പെട്രോൾ വില നൂറ് രൂപയും കടന്ന് മുന്നേറികൊണ്ടിരിക്കേ യൂത്ത് കോൺഗ്രസ് പുതുപ്പാടി മണ്ഡലം കമ്മറ്റി ഈങ്ങാപ്പുഴ ഇൻഡ്യൻ ഓയിൽ പെട്രോൾ പമ്പിന് മുന്നിൽ ഹെൽമറ്റുയർത്തി പ്രതിഷേധ സമരംനടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് നൗഷാദ് വി എസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമരം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സഹീർ എരഞ്ഞോണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് കമറുദ്ധീൻ അടിവാരം, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ ഷിൻജോ തൈക്കൻ റിയാസ് കാക്കവയൽ, ഷാഫി പുതുപ്പാടി, കെ എസ് യു മണ്ഡലം പ്രസിഡൻ്റ് അമൽരാജ് തുടങ്ങിയവർ പങ്കെടുത്തു.







