Kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിങ് നിരോധനം. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനം നിലവില്‍ വരും. 52 ദിവസമാണ് നിരോധനം. തീരദേശത്തെ ഡീസല്‍ ബങ്കുകള്‍ അടച്ചിടും. നിരോധനത്തിനു മുമ്പ് കടലില്‍ പോയി 48 മണിക്കൂറിനുള്ളില്‍ തിരിച്ചുവരുന്ന ബോട്ടുകള്‍ക്ക് ഹാര്‍ബറുകളില്‍ മത്സ്യം വില്‍ക്കാം.

ഇതര സംസ്ഥാന ബോട്ടുകള്‍ നിരോധനം ആരംഭിക്കും മുമ്പ് തീരം വിടാന്‍ നിര്‍ദേശം നല്‍കി. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും ചെറിയ യാനങ്ങള്‍ക്കും നിരോധനം ബാധകമല്ല. നിരോധന കാലത്ത് തൊഴിലില്ലാതാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സമ്പാദ്യ ആശ്വാസ പദ്ധതിയില്‍നിന്ന് ധനസഹായം വിതരണം തുടങ്ങി. കുടുംബങ്ങള്‍ക്ക് സിവില്‍ സപ്ലൈസ് വകുപ്പ് ഭക്ഷ്യധാന്യക്കിറ്റ് നല്‍കും.

Related Articles

Leave a Reply

Back to top button