Thiruvambady

ഇന്ധന വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ ടാക്സ് പേ ബാക്ക് സമരം

സംസ്‌ഥാന യൂത്ത് കോൺഗ്രസ്‌ കമ്മറ്റിയുടെ ആഹ്വാനപ്രകാരം പുതുപ്പാടി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലയിലെ ടാക്സ് കൊള്ളയ്ക്കെതിരെ അടിവാരം ഇന്ത്യൻ ഓയിൽ പമ്പിൽ വെച്ച് ടാക്സ് പേ ബാക്ക് സമരം നടത്തി.

കേന്ദ്ര-സംസ്‌ഥാന സർക്കാറുകൾ നികുതി ഇനത്തിൽ വാങ്ങുന്ന തുക ഇന്ധന ഉപഭോക്താക്കൾക്ക് നൽകി കൊണ്ട് അസംബ്ലി മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ സഹീർ എരഞ്ഞോണ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സജോ വർഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കമറു കാക്കവയൽ, ജനറൽ സെക്രട്ടറിമാരായ സൗഫീർ, സലീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button