Mukkam
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി അനന്ദുവും സ്നേഹയും യാത്രയായി

മുക്കം: മുക്കം ബൈപ്പാസ് റോഡിലെ കുറ്റിപ്പാലയിൽ ഇന്ന് ഉണ്ടായ അപകടം ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുന്നു.
ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്, അഗസ്ത്യന്മുഴി തടപ്പറമ്പിൽ അനന്ദു, സ്നേഹ എന്നിവരാണ് മരണപ്പെട്ടത്. മുക്കത്ത് നിന്നും പഠനാവശ്യത്തിനുള്ള പുസ്തങ്ങൾ വാങ്ങി തിരിച്ച് വീട്ടിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്, ടിപ്പിർ ലോറിക്കടയിൽപെട്ട് രണ്ട് പേരും തൽക്ഷണം മരിച്ചിരുന്നു.
മരണപ്പെട്ടവരുടെ തലയിൽ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങിയതാണ് മരണ കാരണം. അപകടം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ മുക്കം ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണ് ഇരുവരെയും ലോറിക്കയിൽ നിന്നും പുറത്തെടുത്തത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊടുപോകുകയും പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നല്കുകയും ചെയ്തു.







