TOP NEWS
തിരുവമ്പാടിയിൽ ഇന്ന് 36 കോവിഡ് പോസിറ്റീവ് കേസുകൾതിരുവമ്പാടി; ആനക്കാംപൊയിൽ ചീരാംകുന്നേൽ മാത്യു നിര്യാതനായിതിരുവമ്പാടി; പഴേവീട്ടിൽ ജോസ് കുര്യൻ (ജോസ്‌കുട്ടി) നിര്യാതനായിമുൻ പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ ഗിരീഷ് ജോണിനെതിരെ സിപിഐഎം നടപടിചുരത്തിൽ അലക്ഷ്യമായി മാലിന്യം തള്ളുന്നു, പാതയോരങ്ങൾ വൃത്തിഹീനമായി; മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്ന് പോലീസും, വനം വകുപ്പുംകോവിഡ് കാലത്തും, കിതയ്ക്കാതെ കുതിക്കുകയാണ് സന്നദ്ധപ്രവർത്തക മറിയാമ്മ ബാബുഇന്ധനവില വര്‍ധനവില്‍ ഇടപെട്ട് ഹൈക്കോടതിപ്ലസ്ടു,മലയോര സ്കൂളുകളിൽ സയൻസിൽ നൂറ്‌ ശതമാനംകര്‍ഷകരുടെയും ചെറുകിട സംരംഭകരുടെയും കടങ്ങള്‍ക്ക് മൊറട്ടോറിയം അനുവദിക്കണം : രാഹുല്‍ ഗാന്ധിജില്ലയില്‍ നാല് ദിവസം കൊവിഡ് മെഗാ പരിശോധാന ക്യാമ്പ്
Kerala

ടിപ്പർ ലോറി ഡ്രൈവറുടെ അശ്രദ്ധ, കാർ യാത്രികൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; വീഡിയോ വൈറലായി

ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ പാലിക്കേണ്ട ചില സാമാന്യ മര്യാദകളുണ്ട്. പലപ്പോഴും അത് പാലിക്കപ്പെടാത്തതാണ് അപകടങ്ങൾക്ക് കാരണം. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

അപകടം നടന്ന സ്ഥലം വ്യക്തമല്ല. ഒരു കാറിനെ മറികടക്കാൻ ശ്രമിക്കുന്ന ടിപ്പർ ഡ്രൈവറാണ് അപകടമുണ്ടാക്കിയത്. ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ എതിരെ വാഹനം വന്നതുകൊണ്ട് ഇടതു വശത്തേയ്ക്ക് ഒതുക്കാൻ ശ്രമിച്ചപ്പോൾ കാറിന്റെ പിന്നിൽ തട്ടുകയായിരുന്നു. ടിപ്പറിന്റെ മുന്നിലേയ്ക്ക് എത്തിയ കാർ മറ്റൊരു ടിപ്പറിൽ ഇടിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്.  അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ

അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ ആർക്കും സുരക്ഷിതമായി ഓവടേക്ക് ചെയ്യാൻ സാധിക്കും. ധൃതി കാണിക്കാതെ, മുന്നിലും പുറകിലും ശ്രദ്ധ കൊടുത്ത് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി ഓവർടേക്ക് ചെയ്യാണം. റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർ ടേക്ക് ചെയ്യാവൂ.

ഒരു വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴോ പിന്നില്‍നിന്നു വരുന്ന വാഹനം നമ്മുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴോ വാഹനത്തിന്റെ വേഗത കുറച്ച് അവർക്ക് ഓവർടേക്ക് ചെയ്യാൻ ഉള്ള അവസരം നൽകണം. വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ എന്നതാണ് നിയമം. എങ്കിലും ചില ആളുകൾ ഇടതുവശത്തൂടെയും ഓവർടേക്ക് ചെയ്യുന്നത് കാണാം. മുന്നിൽ പോകുന്ന വാഹനം റോഡിന്റെ മധ്യഭാഗത്ത് എത്തി വലത്തേക്ക് സിഗ്നൽ നൽകിയെങ്കിൽ മാത്രം ഇടതു വശത്ത് വഴി ഓവർ ടേക്ക് ചെയ്യാവുന്നതാണ്. എന്നാൽ ഇതു വളരെ ശ്രദ്ധയോടു കൂടി ചെയ്യണം. 

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ആ വാഹനത്തിൽ നിന്നു ഇറക്കുന്ന ആളുകൾ മിക്കപ്പോഴും ആ വാഹനത്തിന്റെ മുന്നിലൂടെയും, പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാൻ സാധ്യയുണ്ട്. അതു മനസ്സിൽ വെച്ച് കൊണ്ട് വേണം വാഹനം ഓടിക്കാൻ. ചില ആളുകൾ കയറ്റത്ത് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. കയറ്റം കയറുമ്പോൾ വാഹനത്തിന്റെ വേഗത തീർത്തു കുറവായിരിക്കും ഈ സമയത്ത് എതിർ വശത്ത് നിന്നും അമിത വേഗത്തിൽ ആകാം വാഹനങ്ങൾ മിക്കവാറും കടന്നു വരിക. ഒരു വളവും കൂടിയാണ് എങ്കിൽ അപകടം സംഭവിക്കാതെ രക്ഷപെട്ടാൽ ഭാഗ്യം എന്ന് പറയാം. നാലും കൂടുന്ന കവലകൾ ,ഇടുങ്ങിയ പാലം, സീബ്രാലൈൻ നാലും കൂടുന്ന ജംഗ്ഷൻ എന്നിവിടങ്ങളിൽ ഓവർടേക്കിങ്ങ് പാടില്ല.

അൽപ്പം ഒന്നു ശ്രദ്ധിച്ചാൽ ഓവർ ടേക്കിങ്ങ് മൂലമുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ കഴിയും. ജീവിതത്തിൽ നിങ്ങൾ ആരുമായിക്കോട്ടേ എന്നാൽ റോഡിൽ നിങ്ങൾ വെറും ഡ്രൈവർ മാത്രമാണെന്ന് ഓർക്കുക.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

5 × 1 =

Back to top button