Kodanchery

വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ തമ്പടിച്ചിട്ടും നടപടിയെടുക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി

തുഷാരഗിരി: തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിന് പരിസരത്തും സമീപപ്രദേശത്തെ കൃഷിയിടങ്ങളിലും കാട്ടാനക്കൂട്ടം തമ്പടിച്ച് ഒരാഴ്ചയോളം സ്വൈര്യവിഹാരം നടത്തിയിട്ടും നടപടിയെടുക്കാത്ത വനംവകുപ്പിൽ നടപടിയിൽ പ്രതിഷേധിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റി തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിന് മുന്നിൽ ലോക്ക് ഡൗൺ മാനദണ്ഡമനുസരിച്ച് പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി.

കാട്ടാനക്കൂട്ടം കുങ്കിയാന അടക്കം മേഖലയിൽ തമ്പടിച്ച് ടൂറിസം കേന്ദ്രം, കാർഷികവിളകളും ആരാധനാലയങ്ങളും തകർക്കുകയും ആദിവാസികൾ ഉൾപ്പെടെയുള്ള മേഖലയിലെ കൃഷിക്കാരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന രീതി കാട്ടാനക്കൂട്ടം മേഖലയിൽ പട്ടാപകലും തമ്പടിച്ചിട്ടുണ്ട് റവന്യു വനം പോലീസ് അനാസ്ഥക്കെതിരെ സമരക്കാർ പ്രതിഷേധിച്ചു.

[ads1]

കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധ സായാഹ്ന ധർണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണി കാപ്പാട്ട് മല ഉദ്ഘാടനം ചെയ്തു. തുഷാരഗിരി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോർജ് പുത്തൻപുര അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് വിൻസെന്റ് വടക്കേ മുറിയിൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജിജി എലിവാലുങ്കൽ, ബേബി കോട്ടപ്പള്ളി, കുര്യൻ കൊട്ടാരത്തിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button