Kodiyathur

പഞ്ചായത്തിലെ അധ്യാപക ഒഴിവുകൾ ഉടൻ പരിഹരിക്കനമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

കൊടിയത്തൂർ: ഓൺലൈൻ ക്ലാസ്സുകളുടെ നടത്തിപ്പിന് ആവശ്യമായ അധ്യാപകരില്ലാത്ത കൊടിയത്തൂർ പഞ്ചായത്തിലെ ഗവൺമെന്റ് എൽ പി, യു പി സ്കൂളുകളിലെ ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് ആരിഫ് മുഹമ്മദിന് നിവേദനം നൽകി. ക്ഷേമകാര്യ-സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ടി റിയാസ്, ടി കെ അബൂബക്കർ, ഫസൽ കൊടിയത്തൂർ എന്നിവർ സംബന്ധിച്ചു. നിവേദനത്തിന് അനുകൂല തീരുമാനം ഉടൻ ഉണ്ടാകുമെന്ന് സീനിയർ സൂപ്രണ്ട് ഉറപ്പ് നൽകിയതായി അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button