Thiruvambady

കെ സുധാകരന്റെ സ്ഥാനാരോഹണം; തിരുവമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഘോഷം സ്നേഹാലയത്തിലെ അന്തേവാസികളോടൊപ്പം

തിരുവമ്പാടി: ജൂൺ 16ന് കെ പി സി സി പ്രസിഡന്റായി കെ സുധാകരൻ ചുമതലയേറ്റത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി തിരുവമ്പാടി സ്നേഹാലയത്തിൽ സ്നേഹസംഗമം നടത്തി. സംഗമത്തോടാനുബന്ധിച്ച് സ്നേഹാലയത്തിലെ അന്തേവാസികൾക്ക് ഉച്ചക്ക് സ്നേഹവിരുന്നൊരുക്കി.

ഡി സി സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ സംഗമം ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുവമ്പാടി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റും ജില്ലാപഞ്ചായത്ത് മെമ്പറുമായ ബോസ് ജേക്കബ്ബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റോബർട്ട്‌ നെല്ലിയ്ക്കാത്തെരുവിൽ, മറിയാമ്മ ബാബു, അജ്മൽ യു സി, ബേബി കാരിക്കട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button