Mukkam

ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണതൊഴിലാളികളെ ആദരിച്ചു മുക്കം ഒയിസ്ക

മുക്കം: ഒയിസ്ക മുക്കം ചാപ്റ്ററിന്റെ നേതൃത്വത്തിൽ മുക്കം നഗരസഭക്ക്‌ കീഴിലുള്ള ശുചീകരണ തൊഴിലാളികളേയും ഹരിത കർമ്മ സേന അംഗങ്ങളേയും ആദരിച്ചു.

സഖാവ്‌ കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ആദരാഞ്ചലികൾ അർപ്പിച്ചുകൊണ്ട്‌ തുടങ്ങിയ പരിപാടി കൊറ്റങ്ങൽ സുരേഷ്‌ ബാബു ഉത്ഘാടനം ചെയ്തു.

ചാപ്റ്റർ പ്രസിഡണ്ട്‌ ബഷീർ ചാലിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ അനിത ടീച്ചർ ഹരിതകർമ്മ സേന അംഗങ്ങൾക്‌ ഉപഹാരം നൽകി ആദരവിനു തുടക്കം കുറിച്ചു.

തുടർന്ന് ഒയിസ്ക അംഗങ്ങൾ മറ്റു 40 ഓളം വരുന്ന സേനാംഗങ്ങൾക്‌ ഉപഹാരം നൽകി ആദരിച്ചു.

ഡോ: തിലക്‌, ഡോ: മുജീബ്‌, വദൂദുറഹ്മാൻ തുടങ്ങിയവർ ആശംസകൾ അർപിച്ച പരിപാടിയിൽ ബക്കർ കളർബലൂൺ സ്വാഗതവും സുകുമാരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button