Kodanchery

വി.ഡി. ജോസഫ് കോഴിക്കോട് ജില്ലാ യുഡിഎഫ് ചെയർമാൻ

കോടഞ്ചേരി: കോഴിക്കോട് ജില്ലാ യുഡിഎഫ് ചെയർമാനായി വി.ഡി. ജോസഫിനെ തെരഞ്ഞെടുത്തു. യുഡിഎഫ് കൺവീനർ അഡ്വ. അടൂർ പ്രകാശ് എം.പി.യാണ് നിയമനം പ്രഖ്യാപിച്ചത്. മുൻ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാവായിരുന്ന വി.ഡി. ജോസഫ് ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി അംഗം, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ കോഴിക്കോട് ജില്ലാ റബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റും റബർമാർക്ക് ഡയറക്ടറുമായ അദ്ദേഹം, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ യുഡിഎഫിന്റെ സമ്പൂർണ്ണ വിജയത്തിനായി ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.

Related Articles

Leave a Reply

Back to top button